അഭിനയ മികവുകൊണ്ട് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് പോലുള്ള ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് എവർഗ്രീൻ റൊമാന്റിക് ഹീറോ ആയി കുഞ്ചാക്കോബോബൻ മാറുകയായിരുന്നു. കുഞ്ചാക്കോ ബോബനെയും അനിയത്തിപ്രാവ് എന്ന ചിത്രത്തെയുംക്കുറിച്ച് പാർവതി തിരുവോത്ത് പങ്കുവെക്കുന്ന കാഴ്ചപ്പാടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകൾ:
അനിയത്തിപ്രാവ്’ ഇറങ്ങിയ സമയത്ത് എനിക്ക് 8 വയസ്സായിരുന്നു. ഇപ്പോള്‍ ചിത്രം പുറത്തിറങ്ങിയിട്ട് 20 വര്‍ഷത്തില്‍ അധികമായി. അന്നും ഇന്നും അദ്ദേഹത്തെ കണ്ടാല്‍ ഒരു 18കാരനെ പോലെയാണ് തോന്നുക. എന്നെ കണ്ടാല്‍ 35-ും 60-ും വയസ്സുള്ള ആളെ പോലെയും.
അന്ന് ‘അനിയത്തിപ്രാവ്’ കണ്ട് ‘ഓ പ്രിയേ..’ പാട്ടും, ‘ഒരു രാജമല്ലി..’ പാട്ടും ഒക്കെ മനസ്സില്‍ തന്നെ നില്ക്കുന്ന സമയം ആയിരുന്നു. ഏത് ചെക്കനെ കണ്ടാലും അവന് ചാക്കാച്ചനെ പോലെ ഉണ്ടോ എന്ന് ആയിരുന്നു അന്ന് നോക്കിയിരുന്നത്. എട്ട് ഒന്‍പത് വയസ്സ് മുതല്‍ അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നു.
പക്ഷെ, ഞങ്ങള്‍ സെറ്റില്‍ കണ്ടുമുട്ടിയ സമയത്ത് ഒന്നും ‘അനിയത്തിപ്രാവ്’ സിനിമയെ കുറിച്ച് ഒന്നും തന്നെ മനസ്സില്‍ വന്നിരുന്നില്ല. രണ്ട് പേരും അഭിനയിക്കാനായി വന്നിരിക്കുന്നു. ഞങ്ങളുടെ ജോലി ചെയ്യുന്നു. ചാക്കോച്ചനൊക്കെ പക്ക പ്രൊഫഷണലിനെ പോലെ!
എന്നാല്‍ ഒരു ദിവസം ഞങ്ങള്‍ക്ക് ഒരു ഇന്റിമേറ്റ് സീന്‍ ‘ടേക്ക് ഓഫി’ല്‍ ചെയ്യേണ്ടി വന്നു. അപ്പോഴാണ് എനിക്ക് പെട്ടെന്ന് ഒരു കാര്യം മനസ്സില്‍ വന്നത്. അപ്പോള്‍ ഞാന്‍ ചാക്കോച്ചനോട് പറഞ്ഞു ‘എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷം ആണിത്.’ കാരണം, അന്നത്തെ കാലത്തെ ഫാന്റസി പുരുഷനാണ് ചാക്കോച്ചന്. ഇപ്പോള്‍ ഞാന്‍ ഒരു ഇന്റിമേറ്റ് സീന്‍ ചെയ്യുന്നു. എനിക്ക് വളരെ സന്തോഷം തോന്നി. സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷം പോലെ ആയിരുന്നു അത്.
ഞാന്‍ ചാക്കോച്ചന് ഒപ്പമുള്ള ചിത്രങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തു. അന്ന് ചില സുഹൃത്തുക്കള്‍ക്ക് എല്ലാം എന്റെ കാര്യത്തില്‍ ചെറുതായി അസൂയ തോന്നി.’