അഭിനയ മികവുകൊണ്ട് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്. വിധു വിൻസെന്റ് വിവാദത്തിൽ സംഘടനയ്ക്കൊപ്പമെന്നും ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല, അപവാദ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും പാർവതി തിരുവോത്ത് പറഞ്ഞു. സ്ത്രീകളെ മുൻനിർത്തി പുരുഷന്മാർ നടത്തുന്ന കുടില തന്ത്രമാണ് ഇതെന്നും പാർവതി പറയുന്നു. വിമെൻ ഇൻ സിനിമാ കലക്ടീവിലെ വിവാദങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച് താരം രംഗത്തെത്തിയിരുന്നു.
ആല്‍ബര്‍ട്ട് കാമുസിന്റെ വരികള്‍ ഉദ്ധരിച്ച് കൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഡബ്ല്യുസിസി എന്ന് എഴുതിയ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിന്റെ കവർഫോട്ടോയായി മാറ്റിയും നടി പ്രതികരണം അറിയിച്ചു. ‘ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത് ഇതാണ് എന്റെ സന്തോഷം. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന്’ എന്ന ആല്‍ബര്‍ട്ട് കാമുവിന്റെ വരികള്‍ പാര്‍വതി പോസ്റ്റ് ചെയ്തു.
" In the midst of winter, I found there was, within me, an invincible summer.
And that makes me happy. For it says that…
Posted by Parvathy Thiruvothu on Monday, 6 July 2020
ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ഡബ്ല്യുസിസി’. എന്നാണ് പാർവതി പറയുന്നത്. ഡബ്യുസിസിയിൽ നിന്നും രാജിവയ്ക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടി വിധു വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പിൽ നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തു പറഞ്ഞിരുന്നു.