ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പാർവ്വതി നമ്പ്യാർ. ദിലീപായിരുന്നു നായകൻ. പിന്നീട് രഞ്ജിത്ത് ചിത്രം ലീലയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തൻപണം, മധുര രാജ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ജയറാം നായകനായെത്തിയ, തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന പട്ടാഭിരാമനിലാണ് ഒടുവിലായി വേഷമിട്ടത്.
താരത്തിന്റെ വിവാഹനിശ്ചയ ചടങ്ങുകൾ തിങ്കളാഴ്ച നടന്നു. വിനീത് മേനോനുമായി പാർവതി വിവാഹിതയാവുകയാണ്. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ
താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ് ഇന്നെന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും താരം ഫേസ്ബുക്ക് ലൈവിൽ പറയുന്നുണ്ട്.