അഭിനയ മികവുകൊണ്ട് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്. മൂക്ക് കുത്തുന്ന വീഡിയോ ഇപ്പോൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് താരം. അമ്മയെ അനുകരിച്ചാണ് താൻ മൂക്കുകുത്തുന്നത് എന്ന് പാർവതി പറയുന്നു. ‘അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി’, എന്ന അടിക്കുറിപ്പിൽ മുക്കുത്തിയുമായുള്ള അമ്മയുടെ ചിത്രവും നടി പങ്കുവയ്ക്കുകയുണ്ടായി.
കൊറോണ കാലത്ത് മൂക്കുകുത്തിയപ്പോൾ എടുത്ത മുൻകരുതലുകളെ കുറിച്ചും താരം പറയുന്നു. നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പാക്കിയിട്ടാണ് താന്‍ ഇത് ചെയ്തതെന്നും അതുകൊണ്ടുതന്നെ ഈ അവസരത്തില്‍ മൂക്കുകുത്താന്‍ മറ്റാരെയും താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പാര്‍വതി വിഡിയോയ്ക്കൊപ്പം കുറിച്ചു. താരത്തിന്റെ പോസ്റ്റിനു താഴെ മൂക്കു കുത്തിയപ്പോൾ വേദന എടുത്തോ എന്ന് ചില ആരാധകർ ചോദിക്കുന്നു.