അഭിനയ മികവുകൊണ്ട് മലയാള സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് പാർവതി തിരുവോത്ത്.ഈ വർഷം പാർവതിയെ സംബന്ധിച്ചിടത്തോളം മികവുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച ഒന്നായിരുന്നു.മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രത്തിലെ പല്ലവി എന്ന കഥാപാത്രം പാർവതിക്ക് നേടിക്കൊടുത്തത് വലിയ വിജയമാണ്.ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്. അതിനുശേഷം പാർവതി എത്തിയത് കഴിഞ്ഞ വർഷം കോഴിക്കോട് ഉണ്ടായ നിപ വൈറസ് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച വൈറസ് എന്ന ചിത്രത്തിൽ ആയിരുന്നു.ആഷിക് അബു ആണ് ചിത്രം ഒരുക്കിയത്.
വളരെ ശ്രദ്ധിച്ചു മാത്രം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു താരമാണ് പാർവതി.അടുത്തിടെ നടന്ന ഒരു മീഡിയ ഇന്റർവ്യൂവിൽ മൂന്നു പേരുടെ ചിത്രങ്ങളിൽ താൻ തിരക്കഥ പോലും നോക്കാതെ അഭിനയിക്കും എന്നാണ് താരം പറഞ്ഞത്.ബോബി- സഞ്ജയ്, അഞ്ജലി മേനോൻ, ആഷിക് അബു എന്നിവരാണവർ.ഇവർക്ക് തങ്ങൾ എന്താണ് പറയാൻ പോകുന്നത് എന്നതിനെ പറ്റി നല്ല ബോധ്യമുണ്ടെന്ന് താരം പറയുന്നു.അതാണ് ഇവരുടെ കൂടെ ചിത്രം ചെയ്യാൻ പാർവതിയെ പ്രേരിപ്പിക്കുന്നത്.അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ ചിത്രങ്ങളിൽ പാർവതി വേഷമിട്ടിരുന്നു.