കസബ വിഷയത്തെ തുടർന്ന് മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞെന്ന പരാതിയുമായി നടി പാർവതി രംഗത്ത് വന്നിരുന്നു. എന്നാൽ ആ അഭിപ്രായ പ്രകടനത്തിന് ശേഷം ഇപ്പോൾ പാർവതിയുടെ പേരിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ അപ്രത്യക്ഷമായി. ‘ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ സപ്പോര്‍ട്ട് എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്നേഹം പങ്കു വെയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും” എന്ന് പാര്‍വതി നേരത്തെ പറഞ്ഞിരുന്നു.