പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വർത്തമാനം ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. കാലികപ്രസക്തി ഏറെയുള്ള ചിത്രം സംസാരിച്ചിരിക്കുന്ന വിഷയം തന്നെയാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നതും. ചിത്രത്തിന്റെ പ്രീമിയർ ഷോ കണ്ടിറങ്ങിയ പാർവതിയുടെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. ഒരു ഫിക്ഷൻ തലത്തിൽ തയ്യാറാക്കിയ ചിത്രത്തിലെ പല സംഭവങ്ങളും പിന്നീട് യാഥാർഥ്യമായത് വെളിപ്പെടുത്തിയ പാർവതി ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോരുത്തർക്കും അവർ ഒറ്റക്കല്ല കൂടെ എല്ലാവരുമുണ്ട് എന്നൊരു തോന്നൽ ഉണ്ടാകണം എന്ന ലക്ഷ്യമാണ് ചിത്രത്തിന് ഉള്ളതെന്നും വ്യക്തമാക്കി.
പ്രദർശനാനുമതി നിഷേധിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് പാർവതിയെ നായികയാക്കി സിദ്ധാർഥ ശിവ സംവിധാനം നിർവഹിക്കുന്ന വർത്തമാനം. മുംബൈ സെൻസർ റിവിഷൻ കമ്മിറ്റിയാണ് ചെറിയ മാറ്റത്തോടെ ചിത്രത്തിന് പ്രദർശന അനുമതി നൽകിയത്. ജെഎൻയു സമരം പ്രമേയമായ സിനിമക്ക് കേരള സെൻസർ ബോർഡ് അനുമതി നിഷേധിച്ചത് വിവാദം ആയിരുന്നു. ആര്യാടന് ഷൗക്കത്താണ് ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റോഷന് മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന് ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ ‘സഖാവി’ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വര്‍ത്തമാനം’.