ഏതുകാര്യത്തിലും തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് പാർവ്വതി തിരുവോത്ത്. ഇപ്പോൾ താരത്തിന്റെ പുതിയ ടോപ്പ് ലെസ്സ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഡബ്ള്യൂ. സി.സിയുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് താരമായിരുന്നു. ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ഡബ്ല്യു സി സി യുടെ രൂപീകരണത്തിന്റെ ഭാഗമായി പല മാറ്റങ്ങളും കൊണ്ടുവരുവാൻ സാധിച്ചുവെന്നും ഒരിടയ്ക്ക് തനിക്ക് ബാത്റൂം പാർവതി എന്ന ഇരട്ടപ്പേര് ഉണ്ടായിരുന്നു എന്നും താരം പറയുന്നു. തിരക്കഥകൾ എങ്ങനെ എഴുതുന്നു എന്നതിനെപ്പറ്റിയും പാർവതി സംസാരിച്ചു.
മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസ് വന്നാല്‍ ഒരു പുരുഷന് സഹായം ചോദിക്കുന്നത് ഒരു സ്ത്രീ സഹായം ചോദിക്കുന്നതിനേക്കാള്‍ അപമാനകരമാണ് എന്നും ജെന്‍ഡര്‍ ഇഷ്യൂസിന്റെ മറുവശമാണിതെന്നും അത് കണ്ട് ഒരു ആണിനെങ്കിലും സമാധാനം ഉണ്ടായി കാണുമെന്നും ഇത്തരം മാറ്റങ്ങള്‍ക്ക് തുടക്കമായത് ഡബ്ള്യൂ. സി.സി വന്ന ശേഷമാണെന്നും താരം പറയുന്നു. 2014 നടന്ന അമ്മ മീറ്റിംഗിൽ സെറ്റിലെ ബാത്റൂമുകളെ പറ്റി സംസാരിച്ചപ്പോൾ തനിക്ക് ബാത്റൂം പാർവതി എന്ന ഇരട്ടപ്പേര് വീണു എന്നും എങ്കിലും അതിന്റെ ഫലമായി ഇപ്പോൾ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട് എന്നും താരം പറയുന്നു.