പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരുന്ന ഉയരെയിൽ പ്രേക്ഷകരെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒന്നാണ് ആസിഡ് ആക്രമണത്തിനിരയായ പല്ലവിയിലേക്കുള്ള പാർവതിയുടെ മേക്കോവർ. മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ പൊള്ളലേറ്റ ആ ലുക്ക് കണ്ടിട്ട് മേക്കപ്പ് ആണെന്ന് അറിഞ്ഞിട്ടു പോലും ലൊക്കേഷനിൽ ഉള്ളവരുടെ മുഖത്ത് ഒരു അമ്പരപ്പ് ഉണ്ടായിരുന്നുവെന്ന് പാർവതി വെളിപ്പെടുത്തിയിട്ടുണ്ട്. ആ ഒരു മേക്കോവറിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
മനു അശോകന് സംവിധാനം ചെയ്ത് പാര്‍വ്വതി നായികയായി എത്തിയ ചിത്രമാണ് ഉയരെ . ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധിഖ്, പ്രതാപ് പോത്തന്, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, നാസ്സര്‍, സംയുക്ത മേനോന്, ഭഗത്, അനില്‍ മുരളി,അനില്‍ മുരളി, ശ്രീറാം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ‘ഉയരെ’യുടെ തിരക്കഥ ബോബി – സഞ്ജയാണ്.