അടി കപ്പിയാരെ കൂട്ടമണിക് ശേഷം
ധ്യാന്‍ ശ്രീനിവാസന്, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ,
നവാഗതൻ ആയ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്
“പാതിരാ കുര്‍ബാന “.
നിരവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകൻ ആയി പ്രവർത്തിച്ച വിനയ് ജോസ് തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.മിഥുൻ മാനുവൽ,മാർത്താണ്ഡൻ,ജൂഡ് ആന്റണി ജോസഫ് എന്നിവരുടെ അസിസ്റ്റന്റ് ആയിരുന്നു വിനയ്.ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ലൗ ആക്ഷൻ ഡ്രാമയിലും വിനയ് സഹകരിച്ചിരുന്നു.ബ്ളുലൈൻ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ധ്യാന്‍ ശ്രീനിവാസന്റെതാണ്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
റോബി വര്‍ഗ്ഗീസ് രാജ്-ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-ഷാന്‍ റഹ്മാന്,എഡിറ്റര്‍- രതിൻ രാധാകൃഷ്ണന്,കല-അജയന് മങ്ങാട്,മേക്കപ്പ്-ഹസ്സന് വണ്ടൂര്‍,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍,പരസ്യക്കല-മാ മി ജോ,പ്രൊജക്റ്റ് ഡിസൈനർ -രാജേഷ് തിലകം,പ്രൊഡക്ഷന്‍ കണ്ട്രോളര്-ഷാഫി ചെമ്മാട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്, ഫന്റാസ്റ്റിക് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്
നർമത്തിനൊപ്പം ഹൊററിനും പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം നിർമിക്കുന്നത് ബ്ളുലൈൻ മൂവീസ് ആണ്.
അടുത്ത വർഷം ആദ്യത്തോടു കൂടി ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീഷിക്കുന്നു
മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖ നായികമാരായിരിക്കും ചിത്രത്തിൽ ഉള്ളെതെന്നാണ് അറിയാൻ കഴിയുന്നത്