ധനുഷ് നായകനായ ആര്‍എസ് ദുരൈ സെന്തില്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ പട്ടാസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കൊടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ് ദൂരൈ സെന്തില്‍കുമാര്‍ കൂട്ട് കെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പട്ടാസ്.
പത്താംക്ലാസ് ധനുഷ് ചിത്രത്തില്‍ ഡബിള്‍ റോളിലാണ് എത്തുന്നത്. അച്ഛനും മകനുമായാണ് താരം എത്തുന്നത്. സ്നേഹയും തെലുങ്ക് നടി മെഹ്റീന്‍ പിര്‍സദയുമാണ് ചിത്രത്തില്‍ ധനുഷിന്റെ നായികമാരായി എത്തുന്നത്. നവീന്‍ ചന്ദ്ര, സതീഷ് ,നാസര്‍, മുനിഷ്കാന്ത്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവേക്-മെര്വിന് ആണ് സംഗീതം പട്ടാസിന്റെ സംഗീതം നിര്‍വഹിക്കുന്നത്.
ചിത്രം ജനുവരി 16നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ചുരുങ്ങിയ സമയം കൊണ്ടാണ് യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറല്‍ ആയിരുന്നു. മാരി അനേഗന്‍ മാരി ടു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഓംപ്രകാശ് ധനുഷിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണ് പട്ടാസ്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്ജുന് ത്യാഗരാജനും ചേര്‍ന്നാണ് പട്ടാസ് നിര്‍മിക്കുന്നത്.