കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിൽ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ നിർമിച്ച് നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് ഊട്ടിയിൽ പുരോഗമിക്കുന്നു. ഷെയിൻ നിഗം നായക വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖം പവിത്ര ലക്ഷ്മിയാണ് നായിക. പ്രവീൺ ബാലകൃഷണൻ എഴുതുന്ന ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയുന്നത് സ്വരൂപ് ഫിലിപ്പാണ്. ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാൻ സംഗീതവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. അജു വർഗ്ഗീസ്, ദീപക് പറമ്പോൾ,ബേയ്സിൽ ജോസഫ്, അപ്പുകുട്ടി, ഇന്ദ്രൻസ്, നയന, പാർവതി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഊട്ടിക്ക് പുറമെ മൂന്നാർ, എറണാകുളം, പാലക്കാട് എന്നിവയാണ് മറ്റ് ലൊക്കേഷനുകൾ. രഞ്ജിത്ത് ശങ്കർ, ജിത്തു ജോസഫ് ,ദീപൂ കരുണാകരൻ, താഹാ എന്നീ ഡയറക്ടഴ്സിന്റെ കൂടെ ഒരുപാട് സിനിമകളിൽ ചീഫ് അസോസിയേറ്റായി വർക്ക് ചെയ്തിട്ടുള്ള ആളാണ് ജീവൻ ജോജോ. തീർത്തും വ്യത്യസ്തമായ വേഷത്തിൽ ഷെയിൻ നിഗം എത്തുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി എന്റർടൈനറാണ്.