ആര്‍എക്സ് 100 എന്ന തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധേയായ നായിക നടിയാണ് പായൽ രജ്പുത്. ചിത്രത്തിൽ നിരവധി ഹോട്ട് രംഗങ്ങളിൽ നടി ഭാഗമായിരുന്നു.ഇതിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ചിത്രത്തിന് ശേഷം പല മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് നടി ഇപ്പോൾ.
‘ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ അവള് എന്തിനും വഴങ്ങുമെന്ന് കരുതരുത്. കൂടെക്കിടന്നാല്‍ ബിഗ്ബജറ്റ് ചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ എന്നെ സമീപിച്ചിരുന്നു. ആര്‍എക്സ് 100 ന് ശേഷമാണ് കൂടുതല്‍ ദുരനുഭവം നേരിട്ടത്.’-പായല്‍ പറഞ്ഞു.
‘തെലുങ്ക് സിനിമയ്ക്ക് മുന്‍പ് ഹിന്ദി, പഞ്ചാബി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന്റെ തുടക്കം മുതല്‍ തന്നെ ഇങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്.’ പായല്‍ പറഞ്ഞു.