ഈ കോവിഡ് കാലത്ത് കൊൽക്കത്തയിൽ നിന്നും മലയാളസിനിമയിൽ അഭിനയിക്കാൻ കേരളത്തിലേക്ക് എത്തിയിരിക്കുകയാണ് ബംഗാളി നടി പായൽ മുഖർജി. സോഹൻലാൽ ഒരുക്കുന്ന ഈവ എന്ന ഹ്രസ്വ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് പായൽ എത്തിയിരിക്കുന്നത്. മാധവിക്കുട്ടിയുടെ നീര്‍മാതളത്തിന്റെ പൂക്കളുടെ സംവിധായകൻ ആയ സോഹൻലാൽ പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഒരു ഹ്രസ്വചിത്രം ചെയ്യുന്നത്.
ഹൈവേയോട് ചേർന്ന ഒരു പബ്ലിക്ക് ടോയ്ലെറ്റിൽ വെച്ച് വസ്ത്രം നഷ്ടപ്പെട്ട ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്, വസ്ത്രം നഷ്ടപ്പെട്ട അവൾ ഒരു രാവും പകലും അവിടെ കഴിയേണ്ടി വരുന്നു, അവൾ കേൾക്കുന്ന ശബ്ദങ്ങളിൽ കൂടിയാണ് ചിത്രം കടന്നുപോകുന്നത്. വളരെ ബോൾഡ് ആയ രംഗങ്ങൾ ഏറെയുള്ള ഈ ചിത്രം പായലിന് തികച്ചും ഒരു വെല്ലുവിളിയാണ്.
ഇരുപത്തിനാലു വയസ്സുള്ള ട്രാഫിക് പൊലീസുകാരി ഈവയെ കുറിച്ച് പായൽ പറയുന്നത് ഇങ്ങനെ, ഒരു പ്രോജക്ടിലേക്ക് എന്നെ അടുപ്പിക്കുന്നത് അതിന്റെ സബ്ജക്ട് ആണ്, ഈ സബ്ജക്റ്റ് കേട്ടപ്പോൾ എത്രയും പെട്ടെന്ന് വന്ന് ഇത് ചെയ്യണം എന്നെനിക്ക് തോന്നി എന്ന് പായൽ പറയുന്നു. തെന്നിന്ത്യലേക്ക് തന്നെ താൻ ആദ്യമായിട്ടാണ് വരുന്നത്, വന്നു ഒരു ബ്രേക്ക് കിട്ടിയപ്പോൾ കോവളതൊക്കെ പോയി എന്നും പായൽ പറയുന്നു. ചിത്രത്തിൽ വളരെ ബോൾഡ് ആയി അഭിനയിക്കേണ്ട ഒരുപാട് സീനുകൾ ഉണ്ട്, ഇതുവരെ ഞാൻ അങ്ങനെ അഭിനയിച്ചിട്ടില്ല, പിന്നെ സിനിമയുടെ സബ്ജെക്ട് അതായത് കൊണ്ട് അഭിനയിച്ചേപറ്റൂ എന്ന് താരം പറയുന്നു