മലയാളികൾക്ക് സുപരിചിതയായ നടിയും മോഡലും അവതാരികയുമൊക്കയാണ് പേർളി മാണി. ബിഗ് ബോസ് എന്ന ഷോയിലൂടെ വന്ന് ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് വിവാഹം കഴിച്ച പേളിയും ശ്രീനിയും അവരുടെ ആദ്യത്തെ കൺമണിക്ക് ഇപ്പോൾ പേരിട്ടിരിക്കുകയാണ്. ഓൺലൈൻ മാധ്യമങ്ങളും ആരാധകരും പേളിയുടെ പ്രെഗ്നൻസി ആഘോഷമാക്കിയിരുന്നു. നിള ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇവൾ ജീവിതത്തിലേക്ക് വന്നിട്ട് 28 ദിവസമായിയെന്നും ഇരുവരുടെയും ജീവിതത്തെ നിള കൂടുതൽ സന്തോഷം നിറഞ്ഞതും മനോഹരവുമാക്കി തീർത്തുവെന്നാണ് പേർളി കുഞ്ഞിന്റെ ചിത്രം പങ്ക് വെച്ച് കുറിച്ചിരിക്കുന്നത്.