മലയാളികൾക്ക് സുപരിചിതയായ നടിയും മോഡലും അവതാരികയുമൊക്കയാണ് പേർളി മാണി. ബിഗ് ബോസ് എന്ന ഷോയിലൂടെ വന്ന് ശ്രീനിഷ് അരവിന്ദിനെ പ്രണയിച്ച് വിവാഹം കഴിച്ചപേളിയും ശ്രീനിയും അവരുടെ ആദ്യത്തെ കൺമണിയെ വരവേൽക്കുവാൻ ഒരുങ്ങുകയാണ്. ഇപ്പോൾ തന്റെ എല്ലാമെല്ലാമായ അനിയത്തി റേച്ചലിന് ജന്മദിനാശംസ നേർന്നിരിക്കുകയാണ് പേർളി മാണി. ഫാഷൻ ഡിസൈനറാണ് റേച്ചൽ മാണി.
വാവാച്ചിക്ക് ജന്മദിനാശംസകൾ…! ജീവിതത്തിലിന്നോളം നമ്മൾ ഇരുവരും ഒന്നിച്ചായിരുന്നു. ഇനിയുള്ള കാലവും അങ്ങനെ തന്നെ ആയിരിക്കും. ഓരോ വർഷം കടന്ന് പോകുമ്പോഴും ഒരു സഹോദരി ഉണ്ടായിരിക്കുക എന്നത് എത്ര വലിയൊരു അനുഗ്രഹമാണെന്ന് ഞാൻ തിരിച്ചറിയുന്നു. നിന്നെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു. നിന്റെ സ്വപ്നങ്ങൾ എത്രയും വേഗം തന്നെ പൂവണിയട്ടെ.