Monday, January 25

അഭിഷേക് ബച്ചനൊപ്പം പേളി മാണിയും..! അനുരാഗ് ബസു ഒരുക്കുന്ന ലുഡോ ട്രെയ്‌ലർ പുറത്തിറങ്ങി; വീഡിയോ

Pinterest LinkedIn Tumblr +

അനുരാഗ് ബസു ഒരുക്കുന്ന പുതിയ ചിത്രം ലുഡോ നെറ്ഫ്ലിക്സിലൂടെ നേരിട്ടുള്ള റിലീസിന് ഒരുങ്ങുകയാണ്. നവംബർ 12ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്ന പോലെ ഒരു സിറ്റിയിൽ നടക്കുന്ന നാല് കഥകളാണ് ചിത്രത്തിന് ആധാരം. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, രാജ്‌കുമാർ റാവു, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, പങ്കജ് ത്രിപാഠി, രോഹിത് ഷറഫ് എന്നിവരോടൊപ്പം മലയാളിയായ പേർളി മാണിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഡാർക്ക് കോമഡി ജോണറിൽ പെട്ടൊരു ചിത്രമായിരിക്കും ലുഡോ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. സംവിധായകൻ അനുരാഗ് ബസുവിനൊപ്പം ഭൂഷൺ കുമാർ, ദിവ്യ ഖോസ്‌ല കുമാർ, തനി സോമാരിറ്റ ബസു, കൃഷ്ണൻ കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

“Lucifer”
Loading...
Share.

About Author

Comments are closed.