മോഹൻലാൽ അവതാരകനായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസൺ വണ്ണിലൂടെ പരിചയപ്പെട്ട് പിന്നീട് ആ സൗഹൃദം വിവാഹത്തിലേക്ക് എത്തിയ രണ്ട് വ്യക്തികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ടെലിവിഷൻ അവതാരകയും നടിയുമായ പേളി മാണി ഇപ്പോൾ ഗർഭിണിയായിരുന്നു.
റിയാലിറ്റി ഷോ സെറ്റിൽ വെച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇരുവരുടെയും വിവാഹം കേരളക്കര ഒന്നാകെ ഉറ്റുനോക്കിയ ചടങ്ങ് ആയിരുന്നു. റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെറും ഒരു ഗെയിം കളിക്കുകയാണോ എന്നുവരെ ആരാധകർ സംശയിച്ചിരുന്നു. എന്നാൽ മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ് ഇരുവരും വിവാഹിതരായി. 2019 ജനുവരിയിൽ വിവാഹനിശ്ചയവും 2019 മെയ് 5, 8 തീയതികളിലായി ഹിന്ദു ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹങ്ങളും ഇവർ നടത്തി. ആരാധകരുമായി എപ്പോഴും തങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുവാൻ ശ്രമിക്കുന്ന താരങ്ങളാണ് ഇരുവരും.
ഗർഭകാലത്തെ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കെവക്കാറുണ്ട്. ശ്രീനിഷ് തന്നെ എങ്ങനെയാണ് നോക്കുന്നത് എന്നാണ് ഇപ്പോൾ പേളി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ഒരു കുഞ്ഞിനെപ്പോലെ ആണ് തന്നെ നോക്കുന്നതെന്നും എപ്പോഴും സന്തോഷവതിയാക്കി വക്കുവാൻ ശ്രീനിഷ് ശ്രമിക്കുന്നുണ്ടെന്നും പേളി പറയുന്നു.
പേളിയുടെ വാക്കുകൾ:
അവന്റെ കൈകളിൽ ഞാൻ എപ്പോഴും സുരക്ഷിതയാണ്. എന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത്. ഞാൻ സന്തോഷവതിയായിരിക്കാൻ എപോഴും ശ്രമിക്കുന്നു. നെഗറ്റീവ് സിനിമകളോ വാർത്തകളോ കാണാൻ എന്നെ അനുവദിക്കുന്നില്ല. ആദ്യത്തെ സ്കാൻ കഴിഞ്ഞപ്പോൾ അവന് ആനന്ദക്കണ്ണീർ വന്നു. ഞാൻ ഉറങ്ങിയെന്ന് ഉറപ്പുവരുത്തി അവൻ അവന്റെ കുഞ്ഞിനോട് സംസാരിക്കുന്നു. ഞാൻ അവനെ ഹൃദയം നിറഞ്ഞ് സ്നേഹിക്കുന്നു. സ്നേഹം നിറഞ്ഞ മനുഷ്യന്റെ ചെറിയ പതിപ്പിനെ എന്നിൽ വഹിക്കുന്നതിൽ ഞാൻ ഭാഗ്യവതിയാണ്. സ്നേഹം ശ്രീനി.