മകള്‍ നിലയ്ക്കൊപ്പം രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ച് പേളി മാണിയും ശ്രീനിഷും. ഇക്കഴിഞ്ഞ ഇടയ്ക്കായിരുന്നു പേര്‍ളിക്കും – ശ്രീനിഷിനും പെണ്‍കുഞ്ഞ് പിറന്നത്. നില എന്ന് പേരിട്ടിരിക്കുന്ന പൊന്നോമനക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളും നൂല് കെട്ട് ചടങ്ങും ഒക്കെ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ രണ്ടാം വിവാഹ വിവാഹവാര്‍ഷികത്തിന്റെ സന്തോഷ നിമിഷം വീഡിയോ അടക്കം പങ്കുവെച്ചാണ് പേര്‍ളി മാണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
‘ ഹാപ്പി ടു ഇയേഴ്സ് മൈ ലവ് ‘ ഇതുപോലൊരു അച്ഛനെ കിട്ടിയതില്‍ നിലയും ഇതുപോലൊരു നല്ല പാതിയെ കിട്ടിയതില്‍ ഞാനും ഏറെ ഭാഗ്യവതിയാണ് എന്നായിരുന്നു പേര്‍ളി മാണി വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നത്. കുറിപ്പിനൊപ്പം നിലയെ രാത്രിയില്‍ താരാട്ടുപാടി ഉറക്കാന്‍ ശ്രെമിക്കുന്ന ശ്രീനിഷിന്റെ വീഡിയോയും പേര്‍ളി പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് രംഗത്ത് വരുന്നത്. എന്തായാലും നിലയെ പാട്ടുപാടി ഉറക്കാന്‍ ശ്രമിക്കുന്ന ശ്രീനിഷിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
മികച്ച അവതരണത്തിലൂടെയും അഭിനയത്തിലൂടെയും മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പേര്‍ളി മാണി. ഇന്ത്യ വിഷനില്‍ സംപ്രേഷണം ചെയ്ത ”യെസ് ജൂക്ക് ബോക്സ് ‘ എന്ന സംഗീത പരിപാടിയിലൂടെ അവതാരികയായിട്ടായിരുന്നു താരം ക്യാമറക്ക് മുന്നില്‍ എത്തിയത് എങ്കിലും മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. വ്യത്യസ്തമായ അവതരണത്തിലൂടെയും അഭിനയത്തിലൂടെയും ക്യാമറക്ക് മുന്നില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെ താരം മത്സരാര്‍ത്ഥിയായി എത്തുന്നത്.
ബിഗ് ബോസ്സിലെ മറ്റൊരു മത്സരാര്‍ഥിയും നടനുയുമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലാവുകയും ബിഗ് ബോസ്സില്‍ നിന്നും പുറത്തുവന്ന ശേഷം വിവാഹിതരാവുകയും ചെയ്തു. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി , ദി ലാസ്റ് സപ്പര്‍ , ഞാന്‍ , ലോഹം , പുള്ളിക്കാരന് സ്റ്റാറാ , ജോ ആന്‍ഡ് ബോയ് , കാപ്പിരി തുരുത്ത് , പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളില്‍ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.