ചലച്ചിത്ര-ടിവി താരങ്ങളായ ശ്രീനിഷിനും പേര്‍ളി മാണിക്കും പെണ്‍കുഞ്ഞ് പിറന്നു. ശ്രീനിഷ് അരവിന്ദ് ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചത്.
”വളരെ സന്തോഷകരമായ ഒരു കാര്യം അറിയിക്കുന്നു. ദൈവം അയച്ച സമ്മാനം. ഒരു പെണ് കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. എന്റെ ബിഗ് ബേബിയും സ്മോള്‍ ബേബിയും അടിപൊളി ആയിരിക്കുന്നു. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയും ആശിര്‍വദിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നു”- ശ്രീനിഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഗര്‍ഭിണിയായിരുന്ന സമയത്ത് പേര്‍ളി മാണിയുടെ ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും മലയാളികള്‍ക്ക് പരിചിതമായിരുന്നു. എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവെച്ചിരുന്നു. ജീവിതത്തിലെ എല്ലാ പ്രധാന മൂഹൂര്‍ത്തങ്ങളും താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഭാര്യയുടെ ഭക്ഷണ പ്രിയം പകര്‍ത്തി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ശ്രീനിഷിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. ബിഗ് ബോസിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത ശ്രീനിഷും പേര്‍ളി മാണിയും 2018 ഡിസംബര്‍ 22നാണ് വിവാഹിതരായത്.