ബിഗ് ബോസ് സീസണ് ഫോര്‍ വിജയിയായി ദില്‍ഷ പ്രസന്നനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിജയിക്കുന്നത്. റിയാസ് വിജയിക്കുമെന്നായിരുന്നു ഒരുവിധം ആളുകള്‍ എല്ലാം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാന റൗണ്ടില്‍ റിയാസ് പുറത്താകുകയും ദില്‍ഷയും ബ്ലെസ്ലിയുമായുള്ള പോരാട്ടം കനക്കുകയുമായിരുന്നു. ഒടുവിലാണ് വിജയിയായി ദില്‍ഷയെ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ റിയാസിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് പേളി മാണി.
റിയാസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്കാണ് പേളി കമന്റ് ചെയ്തിരിക്കുന്നത്.
റിയാസ് പുറത്ത് ആയ ശേഷം മോഹന്‍ലാലിന്റെ അടുത്തേക്ക് വരുമ്പോള്‍ ഉള്ള വിഡിയോ ആണ് പോസ്റ്റ് ചെയ്തത്.’ദേ കേട്ടായിരുന്നോ, ഈ ബഹളം, എവിടെങ്കിലും കേട്ടോ, കപ്പ് കിട്ടിയപ്പോള്‍ കേട്ടായിരുന്നോ, അത്രേയുള്ളൂ, എന്നാണ് ക്യാപ്ഷന്‍ നല്‍കിയത്. അതിന് കമന്റ് പേര്‍ളി നല്‍കിയത് ഇങ്ങനെ, എന്റെ പ്രിയപ്പെട്ടവന്, പ്രിയപ്പെട്ടവര്‍ ഒരിക്കലും ബിഗ്ബോസില്‍ ജയിക്കില്ല, ഒരു കോടി ജനഹൃദയങ്ങളില്‍ നീ ജയിച്ചു’, പേര്ളിയുടെ കമന്റിന് താഴെയും നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ബ്ലെസ്ലിയെയും റിയാസിനെയും പിന്നിലാക്കിയാണ് ദില്‍ഷ ബിഗ് ബോസ് കിരീടം സ്വന്തമാക്കുന്നത്. ബ്ലെസ്ലിയാണ് റണ്ണറപ്പ്. റിയാസ് സലീമാണ് സെക്കന്‍ഡ് റണ്ണറപ്പായത്. ധന്യ, ദില്‍ഷ, ലക്ഷ്മി പ്രിയ, സൂരജ്, റിയാസ്, ബ്ലെസ്ലി എന്നിവരാണ് 100 ദിവസം പൂര്‍ത്തിയാക്കി ഫൈനല്‍ സിക്സില് എത്തിയ മത്സരാര്‍ത്ഥികള്‍.