വളരെ ചുരുങ്ങിയ സമയം കൊണ്ട് അവതാരികയായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് പേര്‍ളി മാണി. അവതാരികയായി തിളങ്ങുന്ന സമയത്താണ് താരത്തിന് ബിഗ് ബോസ് സീസണ് വണ്‍ ലേക്ക് മത്സരാര്‍ത്ഥിയായി അവസരം ലഭിക്കുന്നത്. ഷോയിലെ മികച്ച പ്രകടനത്തോടെ താരം ആരാധകരുടെ ശ്രദ്ധ വീണ്ടും പിടിച്ചു പറ്റിയിരുന്നു. ഷോയിലൂടെ ശ്രീനിഷിനെ പരിചയപ്പെടുകയും ഒടുവില്‍ പ്രണയത്തിലാവുകയും ആ പ്രണയം ഇപ്പോഴിതാ വിവാഹം വരെ എത്തുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആയെങ്കിലും വിവാഹശേഷം പേര്‍ളി അവതരണ രംഗത്ത് എത്തിയിരുന്നില്ല.
പക്ഷേ ഇപ്പോള്‍ ഒരു സന്തോഷവാര്‍ത്ത താരം പങ്കുവയ്ക്കുകയാണ്. മലയാളത്തിലെ പ്രശസ്തമായ ചാനല്‍ സീ കേരളത്തിലീടെ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. സീ കേരളത്തിലെ ഒരു പ്രത്യേക വീഡിയോയിലൂടെയാണ് ഇരുവരും ഈ വാര്‍ത്ത ആരാധകരുമായി ഷെയര്‍ ചെയ്തിരിക്കുന്നത്. എല്ലാവരും പ്രോഗ്രാംകാണണം സപ്പോര്‍ട്ട് ഇനിയും നല്‍കണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വീണ്ടും അവതരണ രംഗത്ത് കാണാന്‍ ആഗ്രഹമുണ്ടെന്നും എത്രയും പെട്ടെന്ന് സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നു എന്നും ആരാധകര്‍ ആശംസകള്‍ അറിയിക്കുന്നു.
സീ കേരളം വീഡിയോയ്ക്ക് താഴെ നല്കിയ കുറിപ്പ് :
കുടുകുടെ ചിരിപ്പിക്കാന്‍ ഇടിവെട്ട് കോമഡി ഷോയുമായി പേര്‍ളി മലയാളം ടെലിവിഷന്‍ രംഗത്തേക്ക് തിരിച്ചെത്തുന്നു. നിങ്ങളുടെ സ്വന്തം സീ കേരളം ചാനലിലൂടെ