അങ്കമാലി ഡയറീസിൽ പെപ്പെ ആയും സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ജേക്കബ് ആയും മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് ആന്റണി വർഗീസ്. താരത്തിന്റെ പിറന്നാൾ രാത്രി സർപ്രൈസുമായി എത്തിയിരിക്കുകയാണ് ആദിലും സർജാനോയും. കേക്കുമായി എത്തിയ അവർ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു.
സിനിമയെ സ്വപ്നം കാണുന്ന ആളുകൾക്ക് എന്നും ഒരു ഇൻസ്പിരേഷൻ ആണ് ആന്റണിയുടെ ജീവിതം. ഒരു സിനിമയുടെ കഥ പോലെയാണ് ആന്റണിയുടെ ജീവിതവും. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ മൈസൂരിൽ അച്ഛനാവാൻ പോയ വ്യക്തിയാണ് ആന്റണി വർഗീസ്.
എന്നും പുലർച്ചെ 5:00 മണി തൊട്ടുള്ള ചിട്ടയും പരിപാടികളുമെല്ലാം മടുത്തപ്പോൾ സ്വാതന്ത്ര്യത്തിലും വലുതായി മറ്റൊന്നുമില്ല ഈ ലോകത്ത് എന്ന് മനസ്സിലാക്കി കൊണ്ട് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു വന്നു. സിനിമ എന്ന ലക്ഷ്യത്തിനുവേണ്ടി പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചപ്പോൾ അദ്ദേഹത്തിന് സിംഗപ്പൂരിൽ വലിയ ശമ്പളത്തിൽ ഒരു ജോലി ലഭിച്ചു. സിനിമയ്ക്കുവേണ്ടി പഠിത്തം വേണ്ടെന്നുവച്ച അദ്ദേഹത്തിന് ആ ജോലിയും വേണ്ടെന്നുവയ്ക്കാൻ അത്ര പ്രയാസമുണ്ടായിരുന്നില്ല.