മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം രാജ 2ന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രം പുലിമുരുകനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മധുര രാജ എന്ന പേരിലാണെത്തുന്നത്. നെല്‍സണ്‍ ഐപ്പ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മാണം. ലൊക്കേഷന്‍ തെരഞ്ഞെടുക്കലും കാസ്റ്റിംഗും അന്തിമ ഘട്ടത്തിലാണ്. ഓഗസ്റ്റ് 15ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തില്‍ 21ന് മമ്മൂട്ടി ജോയിന്‍ ചെയ്യും. തമിഴ് യുവ താരം ജയ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. ജയുടെ ആദ്യ മലയാളം ചിത്രമാണ് ഇത്.
ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണെന്ന് ഉള്ളതാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത.പുലിമുരുകന്റെ ഫൈറ്റ് മാസ്റ്ററും പീറ്റർ ഹെയ്ൻ തന്നെയായിരുന്നു. പീറ്റർ ഹെയ്ൻ കൂടി ഈ സിനിമയിൽ വരുന്നതോടെ ആരാധകർ ഏറെ പ്രതീക്ഷ വെക്കുകയാണ് ഈ ചിത്രത്തിൽ.
ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനർ. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും വി എ താജുദ്ധീൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.