മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ലൂസിഫർ.മോഹൻലാൽ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മറ്റൊരു സൂപ്പർ താരമായ പൃഥ്വിരാജ് ആണ്.
ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ഇപ്പോൾ റെക്കോർഡ് തുകയ്ക്ക് വിറ്റു പോയിരിക്കുകയാണ്.ഫാർസ് ഫിലിംസ് ആണ് വിതരണാവകാശം സ്വന്തമാക്കിയത്. തുക എത്രയാണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.സൗത്ത് ഇന്ത്യൻചിത്രങ്ങളുടെ യുഎഇ, ജിസിസി രാജ്യങ്ങളിലെ പ്രധാന വിതരണക്കാരാണ് ഫാര്‍സ് ഫിലിം. പ്രേതം ടൂവും കെജിഎഫും തട്ടുംപുറത്ത് അച്യുതനുമൊക്കെ ഗള്‍ഫിലെത്തിച്ചത് ഇവരായിരുന്നു. വ്യാഴാഴ്ച തീയേറ്ററുകളിലെത്തുന്ന രജനീകാന്ത് നായകനാവുന്ന പേട്ട ഇവിടങ്ങളില്‍ എത്തിക്കുന്നതും ഫാർസ് തന്നെ.
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവാണ് ലൂസിഫറിലെ മോഹന്‍ലാലിന്റെ നായകകഥാപാത്രം. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, സായ്കുമാര്, മാലാ പാര്‍വ്വതി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യര്‍ നായികയാവുമ്ബോള് വിവേക് ഒബ്റോയ് പ്രതിനായക വേഷത്തിലെത്തുന്നു. മുരളി ഗോപിയുടേതാണ് തിരക്കഥ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം പകരുന്നത് ദീപക് ദേവ്.