മുകേഷ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘ഫിലിപ്സ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. നവാഗതനായ ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സംവിധായകനായ മാത്തുക്കുട്ടി സേവ്യർ, ആൽഫ്രഡ് കുര്യൻ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന.
ജെയ്സൺ ജേക്കബ് ജോൺ ആണ് ഛായാഗ്രഹണം. ഹെഷാം അബ്ദുൾ വഹാബ് ആണ് സംഗീതരചന. നിതിൻ രാജ് ആരോൽ ആണ് എഡിറ്റിംഗ്. മനോജ് പൂങ്കുന്നം ആണ് പ്രൊഡക്ഷൻ കൺട്രോളർ. മുകേഷിനെ കൂടാതെ നോബിൾ, ഇന്നസെന്റ്, നവനി, ക്വിൻ, അൻഷ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.
ലൈൻ പ്രൊഡ്യൂസർ – വിനീത് ജെ പുള്ളുടൻ, എൽദോ ജോൺ, കോസ്റ്റ്യൂം – അരുൺ മനോഹർ, മേക്കപ്പ് – മനു മോഹൻ, ഗാനരചന – അനു എലിസബത്ത് ജോസ്, സ്റ്റിൽസ് – നവീൻ മുരളി, ഡിസൈൻസ് – യെല്ലോ ടൂത്ത്, പ്രൊമോ സ്റ്റിൽസ് – രോഹിത് കെ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനിൽ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്.