കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തിലും നായകന്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അപര്‍ണ ബാലമുരളിയെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന പൃഥ്വിരാജാണ് ചിത്രത്തില്‍ വൈറ്റ് ഷര്‍ട്ടും മുട്ടുമാണ് പൃഥ്വിരാജിന്റെ വേഷം. ബ്ലാക്ക് ബോര്‍ഡറുള്ള ക്രീം കളര്‍ സാരിയാണ് അപര്‍ണ ധരിച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ നിരവധി പേര് കമന്റുമായി
എത്തി. ‘ഈ ജോഡി കൊള്ളാമല്ലോ’ എന്ന് അഭിപ്രായമാണ് ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നത്.
‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കാപ്പയുടേതായി നേരത്തേ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. പൃഥ്വിരാജായിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ജി. ആര് ഇന്ദുഗോപനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫെഫ്ക്ക യൂണിയനാണ് ചിത്രം അവതരിപ്പിക്കുന്നത്.