1998ലായിരുന്നു അര്‍ബാസ് ഖാനും മലൈക അറോറയും തമ്മില്‍ വിവാഹിതരായത്. അന്ന് മലൈകയ്ക്ക് പ്രായം 25. ആ വിവാഹത്തില്‍ പങ്കെടുത്ത അര്ജുന് കപൂറിന് അന്ന് പ്രായം പതിമൂന്ന്.അന്ന് വധുവായി കണ്ട മലൈകയെ വര്‍ഷങ്ങള്‍ക്കിപ്പുറം അര്ജുന് കപൂര്‍ ജീവിതപങ്കാളിയാക്കി. അര്‍ബാസ്-മലൈക വിവാഹത്തില്‍ പങ്കെടുത്ത അര്ജുന് കപൂറിന്റെ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
1998 ല്‍ വിവാഹതിരായ മലൈകയും അര്‍ബാസും 2017ല്‍ വിവാഹമോചിതരായി. ഇരുവര്‍ക്കും അര്ഹാന് എന്നൊരു മകനുണ്ട്. മകന്റെ കാര്യങ്ങള്‍ക്ക് ഒരുമിച്ചെത്തുന്ന അര്‍ബാസിന്റേയും മലൈകയുടേയും ചിത്രങ്ങള്‍ നേരത്തേ വൈറലായിരുന്നു. അര്‍ബാസുമായി വേര്‍പിരിഞ്ഞ ശേഷമാണ് മലൈക അര്ജുന് കപൂറുമായി പ്രണയത്തിലായത്. 2019 ജൂണ്‍ 26ന് അര്‍ജുനും മലൈകയും തങ്ങള്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി. അര്ജുന് കപൂറും മലൈകയും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ട്.
നിര്‍മാതാവ് ബോണി കപൂറിന്റേയും ആദ്യഭാര്യ മോണ കപൂറിന്റേയും മകനാണ് അര്ജുന്. 1983ലായിരുന്നു ബോണി കപൂറും മോണയും വിവാഹിതരായത്. 1996ല്‍ വിവാഹമോചിതരായി. പിന്നീടാണ് ബോണി കപൂര്‍ ശ്രീദേവിയെ വിവാഹം കഴിച്ചത്.