മോഹൻലാൽ ഫാൻസിന്റെ ആർപ്പുവിളിയിൽ അസംതൃപ്തി പ്രകടിപ്പച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ .ഇരുവരും ഒന്നിച്ച് ഒരു സദസ്സിന് ഇടയിലാണ് സംഭവം. പാലക്കാട് നെന്മാറയിൽ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഇരുവരും. ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് മോഹൻലാലിൻറെ ആരാധകർ മോഹൻലാലിന് ആർപ്പുവിളി തുടങ്ങിയത്. മോഹൻലാലിൻറെ പേര് പരാമർശിക്കുമ്പോൾ ഒക്കെയും മോഹൻലാൽ ഫാൻസ് ആർപ്പുവിളികളുമായി രംഗത്തെത്തിയിരുന്നു. ഇതോടുകൂടിയാണ് മുഖ്യമന്ത്രിയ്ക്ക് അസംതൃപ്തി വന്നത്.മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിലും ഇത് തുടർന്നപ്പോൾ അദ്ദേഹം തന്റെ പതിവ് ശൈലിയിൽ മറുപടിയുമായി എത്തി.ആർപ്പു വിളിക്കുന്നത് ചുരുങ്ങിയ ലോകത്ത് ജീവിക്കുന്നവരാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എന്നാൽ മോഹൻലാൽ തന്റെ മറുപടി പ്രസംഗത്തിൽ ഇതൊന്നും സൂചിപ്പിച്ചില്ല. വീഡിയോ ഇപ്പോൾ വൈറലാവുകയാണ്