മലയാളികൾക്കിടയിലെ പ്രിയപെട്ട നടനും സംവിധായകനുമാണ് രമേഷ് പിഷാരടി. സോഷ്യൽ മീഡിയയിൽ സജീവമായ പിഷാരടി രസകരമായ കുറിപ്പോടെ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പിഷാരടിയുടെ കുടുംബത്തില്‍ പുതിയൊരു അതിഥി എത്തിയതിന്റെ വിശേഷമാണ് പ്രചരിക്കുന്നത്.
പിഷാരടി പുതുപുത്തന്‍ ബിഎംഡബ്ല്യൂ സ്വന്തമാക്കി എന്ന വിവരമാണ് വന്നിരിക്കുന്നത്. ഭാര്യ സൗമ്യയ്ക്കൊപ്പം പുതിയ ബിഎംഡബ്ല്യൂ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. രണ്ട് ഡീസൽ എൻജിനിലും ഒരു പെട്രോൾ എൻജിനിലുമായി നാല് വേരിയന്റുകളിലാണ് ഫൈവ് സീരീസ് നിരത്തുകളിൽ എത്തുന്നത്. എന്നാൽ, ഇതിൽ ഏത് വേരിയന്റാണ് പിഷാരടി സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 55.40 ലക്ഷം മുതലാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. 252 പി.എസ് പവറും 350 എൻ.എം ടോർക്കുമേകുന്ന 2.0 ലിറ്റർ പെട്രോൾ എൻജിൻ, 190 പി.എസ് പവറും 400 എൻ.എം ടോർക്കുമേകുന്ന 2.0 ലിറ്റർ ഡീസൽ എൻജിൻ, 265 പി.എസ് പവറും 620 എൻ.എം ടോർക്കുമേകുന്ന 3.0 ലിറ്റർ ഡീസൽ എൻജിനിലുമാണ് ബി.എം.ഡബ്ല്യു ഫൈവ് സീരീസ് ഇന്ത്യയിലെത്തുന്നത്.