മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.എല്ലാ തവണയും മമ്മൂട്ടിയുടെ പിറന്നാൾ ദിവസം രാത്രിയിൽ മമ്മൂട്ടിയുടെ വീടിന് മുന്നിൽ അദ്ദേഹത്തെ കാണുവാനായി ഒരു വലിയ ആർഥകവൃന്ദം തടിച്ചു കൂടുന്ന പതിവുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല.ഇത്തവണയും ഇക്കയെ കാണാനും ആശംസ കൈമാറാനുമായി ആരാധകര്‍ നേരിട്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റിനരികിലായിരുന്നു ആരാധകര്‍ തടിച്ചുകൂടിയത്. ഇക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള വിളികൾ അവിടെ മുഴങ്ങി. രമേഷ് പിഷാരടിയാണ് തന്റെ ഫേസ്ബുക്ക് ലൈവിലൂടെ ഇതെല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കുകയുണ്ടായി.
അൽപ്പ സമയത്തിന് ശേഷം മമ്മൂക്ക വീടിന് പുറത്തെത്തി.തന്റെ ആരാധകരെയെല്ലാം കൈയുയർത്തി അഭിവാദ്യം ചെയ്യാനും അദ്ദേഹം മറന്നില്ല.പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും മെഗാസ്റ്റാർ നന്ദി പറയുകയുണ്ടായി.ഇതിനിടെ മമ്മൂട്ടിയുടെ പിറന്നാൾ പ്രമാണിച്ച് ഗാനഗന്ധർവ്വന്റെ ഒഫീഷ്യൽ ട്രയ്ലർ അണിയറ പ്രവർത്തകർ പുറത്ത് വിടുകയുണ്ടായി.