പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികൾ ആണ് കുഞ്ചാക്കോബോബനും പ്രിയയും. നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അവർക്ക് ഒരു കുഞ്ഞു ജനിക്കുന്നത്. അവരുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആയിരുന്നു ഇസയുടെ ജനനം. ഇസയുടെ വിശേഷങ്ങൾ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സുഹൃത്തും സംവിധായകനുമായ രമേശ് പിഷാരടി നൽകിയ സമ്മാനത്തെ പറ്റിയാണ് ഇപ്പോൾ അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. എ രമേഷ് പിഷു എന്റര്‍പ്രൈസ് എന്നാണ് സമ്മാനത്തെ കുഞ്ചാക്കോ ബോബന് വിശേഷിപ്പിക്കുന്നത്.
മരത്തില്‍ തീര്‍ത്ത ഒരു കുഞ്ഞ് കെഎസ്ആര്‍ടിസി ബസും ഉന്തുവണ്ടിയുമാണ് രമേഷ് പിഷാരടി ഇസുവിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. പോസ്റ്റിനു താഴെ കമന്റുമായി രമേശ് പിഷാരടിയും എത്തിയിരുന്നു. സിനിമാ ജീവിതത്തിന് പുറത്തും കുഞ്ചാക്കോബോബനും രമേശ് പിഷാരടിയും അടുത്ത സുഹൃത്തുക്കളാണ്. പിഷാരടിയുടെ ആദ്യ സംവിധാന സംരംഭമായ പഞ്ചവര്‍ണ്ണതത്തയില്‍ കുഞ്ചാക്കോ ബോബനും മുഖ്യ വേഷത്തില്‍ അഭിനയിച്ചിരുന്നു.