ഫേസ്ബുക്ക് തുറന്നാൽ ഇപ്പോൾ ‘കരിങ്കോഴി’യെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല. എല്ലാ ട്രോളുകളിലും കരിങ്കോഴി വിൽപനയ്ക്ക് എന്ന് ഒരു പോസ്റ്റർ കമന്റ് ചെയ്ത ഏതോ ഒരു ‘ബിസിനസ് മാൻ’ ആണ് എല്ലാത്തിനും പിന്നിൽ. എല്ലാ പോസ്റ്റുകളിലും ഈ കമന്റ് കണ്ടതോടെ ട്രോളന്മാരും വെറുതെ വിട്ടില്ല. അവർ അത് അങ്ങ് ഏറ്റെടുത്തു. പിന്നെ മാർക്കറ്റ് മാറി. കടിക്കാത്ത രാജവെമ്പാല, പപ്പടത്തിന്റെ തൈ, ചിരിക്കുന്ന പട്ടികുട്ടൻ, ദിനോസറിന്റെ മുട്ട, നാടൻ ആന മുട്ടകൾ, മുതലക്കുഞ്ഞുങ്ങൾ അങ്ങനെ മാർക്കറ്റിംഗിന്റെ പുതിയ തലങ്ങളിലേക്ക് ട്രോളന്മാർ കടന്നു. അതിനിടയിലാണ് ‘വില്പനക്കല്ലാത്ത കരിംതാറാവുമായി’ രമേഷ് പിഷാരടിയുടെ മാസ്സ് എൻട്രി. തന്റെ ഫേസ്ബുക്ക് പേജിലാണ് ‘വില്പനയ്ക്കല്ലാത്ത കരിംതാറാവു കുഞ്ഞുങ്ങളോടൊപ്പം’ എന്ന ക്യാപ്ഷനോട് കൂടി രമേഷ് പിഷാരടി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്. ട്രോളന്മാർ എന്തായാലും അവിടെയും എത്തിയിട്ടുണ്ട്.