ലോകം മുഴുവനുമുള്ള മലയാളികളും സിനിമാപ്രേമികളും നാളെ റിലീസിന് എത്തുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാറിനായുള്ള കാത്തിരിപ്പിലാണ്. ഒട്ടു മിക്കവരും ലീവ് എടുത്താണ് ചിത്രം കാണുവാൻ പോകുന്നത്. അങ്ങനെ തൊഴിലാളികൾ മുഴുവൻ മരക്കാർ കാണുവാൻ ലീവ് ചോദിച്ചപ്പോൾ രണ്ടു ദിവസത്തേക്ക് കമ്പനിക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ചെന്നൈയിലുള്ള പി കെ ബിസിനസ് സൊല്യൂഷൻസ് എന്ന കമ്പനി. ഭൂരിഭാഗം തൊഴിലാളികളും ലീവ് ചോദിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 2,3 തീയതികളിലാണ് കമ്പനി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ എല്ലാ പ്രോസസുകൾക്കും കമ്പനി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
PK Business Solutions,Chennai has officially declared a Holiday on 2nd & 3rd of December on account of Mohanlal’s #Marakkar release.🥳🔥
Most of the employees had demanded leave & therefore leave has been granded for tomorrow and day after tomorrow..#MarakkarFromDec2 @Mohanlal pic.twitter.com/KFKFsRsf0j
— Mohanlal Theatre Updates (@MohanlalUpdate) December 1, 2021
ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ തന്നെ നാളെ റിലീസ് ചെയ്യും. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.