സൗന്ദര്യത്തിന് പല തരത്തിലുള്ള പരമ്പരാഗതമായ മാനദണ്ഡങ്ങളും വെച്ച് പുലർത്തുന്നവരാണ് ഓരോരുത്തരും. വെളുത്തതും മെലിഞ്ഞതുമായ സ്ത്രീകളാണ് സൗന്ദര്യവതികൾ എന്ന കാഴ്ചപ്പാടിന് അറുതി വരുത്തി പ്ലസ് സൈസ് മോഡലിങ്ങുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ദുജ പ്രകാശ്. ഇന്ദുജയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ..
എല്ലാവർക്കും എന്റെ ഒരു നല്ല നമസ്കാരം കുറച്ച് ഇടുങ്ങിയ ചിന്താഗതികളെ പൊളിച്ചെഴുതാൻ വേണ്ടി ഒന്നു പരിശ്രമിക്കുന്നുണ്ട് നിങ്ങളും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഞാൻ തുടങ്ങട്ടെ…..
മോഡലിംഗ്……എന്നും സിറോ സൈസിന്റെയും തൊലിവെളുപ്പിന്റെയും കുത്തകയാണ് എന്ന് 90% പരസ്യങ്ങളും കാണുമ്പോൾ തന്നെ നമുക്കെല്ലാം മനസ്സിലാവും. അതെന്താ തടിയുള്ളവർക്കും കറുത്തവർക്കും മോഡലാവാൻ സാധിക്കില്ലേ? അല്ലെങ്കിൽ അവർ മോഡലയാൽ പ്രേക്ഷകർ ശ്രദ്ധിക്കില്ലേ? സാധിക്കും എന്നാണ് ഞാൻ നൽകുന്ന ഉത്തരം. ഒരു സോപ്പിന്റെ പരസ്യത്തിൽ വെളുത്തു മെലിഞ്ഞ സുന്ദരി സോപ്പ് തേച്ചാലും ശരീരം വൃത്തിയാവും കറുത്ത തടിച്ച സുന്ദരി സോപ്പ് തേച്ചാലും ശരീരം വൃത്തിയാവും.
പക്ഷെ നമ്മുടെ സമൂഹത്തിന് ശരീര ഘടനയെ അടങ്ങാത്ത അഭിനിവേശത്തിനെയാണ് പരസ്യ കമ്പനികൾ ചൂഷണം ചെയുന്നത്. അതുകൊണ്ട് തന്നെ പ്ലസ് സൈസ് മോഡലിങ് എന്ന ആശയം ഇതുവരെ കേരളത്തിലേക്ക് എത്താത്തിരുന്നത്. പക്ഷേ കേരളീയരും മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ Curvy മോഡലുകൾ വരെ എത്തി നിൽക്കുന്നു. അടുത്ത ഘട്ടത്തിലേക്കാണ് ഞാൻ കാൽ വച്ചിരിക്കുന്നത്. പ്ലസ് സൈസ് മോഡലായി എന്റെ ആദ്യ ഫോട്ടോഷൂട്ട് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്. വണ്ണം അതൊരു കുറവായികാണാതെ നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുക എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം ഇന്ദുജ