മുരളി ഗോപിയുടെ ദീർഘവീക്ഷണത്തിനാണ് ഇപ്പോൾ മലയാളികൾ കൈയ്യടിക്കുന്നത്. അത് മറ്റൊന്നും കൊണ്ടല്ല. മുരളി ഗോപി തിരക്കഥ ഒരുക്കിയ കമ്മാരസംഭവം തന്നെയല്ലേ പിഎം നരേന്ദ്രമോദി എന്ന സിനിമ എന്നൊരു സംശയം ചിത്രത്തിന്റെ ട്രെയ്ലർ കണ്ടപ്പോൾ തോന്നിപ്പോയി എന്നത് തന്നെ കാര്യം. ലൂസിഫർ ട്രെയ്ലറിനിടയിലും മധുരരാജ ടീസറിനിടയിലും ഈ ട്രെയ്ലറും ആരും കാണാതെ പോയിട്ടില്ല എന്നതിന്റെ തെളിവാണ് ട്രെയ്ലറിന് ലഭിക്കുന്ന ട്രോളുകൾ. വിവേക് ഒബ്റോയാണ് നരേന്ദ്രമോഡിയായി വെള്ളിത്തിരയിൽ എത്തുന്നത്.