9 വര്‍ഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ‘സോൾട്ട് ആൻഡ് പെപ്പർ’ സിനിമയിലെ കഥാപാത്രങ്ങള്‍ വീണ്ടും എത്തുന്ന ചിത്രമാണ് ബ്ലാക്ക് കോഫി, നടൻ ബാബുരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബ്ലാക്ക് കോഫി’യുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു, വളരെ മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത് കുക്ക് ബാബു എന്ന കഥാപാത്രമാകുന്ന ബാബുരാജ് തന്നെയാണ്. ആഷിഖ് അബു ഒരുക്കിയ സോള്‍ട്ട് ആൻഡ് പെപ്പര്‍ ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനുമായി വന്നതായിരുന്നുവെങ്കിൽ ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനുമായാണ് ബ്ലാക്ക് കോഫി എത്തുന്നത്.
ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്. സന്തോഷ് വർമയാണ് വരികൾ രചിച്ചിരിക്കുന്നത്. സംഗീതം ബിജി ബാൽ, ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്, ചിത്രത്തിൽ ആഷിക്ക് അബു അതിഥി താരമായി എത്തുന്നുമുണ്ട്.
രചന നാരായണൻ കുട്ടി, ഒോവിയ, ലെന, മൈഥിലി, ഓർമ തുടങ്ങി നിരവധി നായികമാരും ചിത്രത്തിലുണ്ട്. സണ്ണി വെയ്നും, സിനിൽ സൈനുദ്ദീനും പ്രധാന വേഷത്തിലുണ്ട്. നാല് പെൺകുട്ടികള്‍ താമസിക്കുന്ന ഫ്ലാറ്റിൽ കുക്ക് ബാബു എത്തുന്നതും അവിടെ നിന്ന് കാളിദാസ് എത്തി ബാബുവിനെ തിരിച്ചുവിളിക്കുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയം.