ആശ ശരത്ത് പങ്കുവെച്ച എവിടെ എന്ന ചിത്രത്തിന്റെ പ്രമോഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. വീഡിയോ പങ്കുവെച്ചതിന്റെ പേരിൽ ഒരു അഭിഭാഷകൻ ആശ ശരത്തിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. കട്ടപ്പന പോലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചരണം നടത്തി എന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ശ്രീജിത്ത് പെരുമന പരാതി നൽകിയത്.അതേസമയം ആശാ ശരത് ഇതൊരു പ്രമോഷൻ വീഡിയോ ആണെന്നും അങ്ങനെ തന്നെ പറഞ്ഞു കൊണ്ടാണ് അത് പങ്കു വെച്ചതെന്നും മനോരമ ഓൺലൈനിനോട് പറഞ്ഞു. ആ വീഡിയോയിൽ കാണുന്നത് ജെസ്സി എന്ന കഥാപാത്രമാണ്.
കട്ടപ്പന പോലീസ് സ്റ്റേഷനെ പറ്റി പറയുന്നത് അതുകൊണ്ട് ആണെന്നും എവിടെ എന്ന ചിത്രം കാണുമ്പോൾ ബാക്കിയൊക്കെ നിങ്ങൾക്ക് മനസ്സിലാകുമെന്നും ആശാ ശരത്ത് കൂട്ടിച്ചേർക്കുന്നു. വളരെ ക്ഷീണിതയായി കരഞ്ഞുകലങ്ങിയ കണ്ണോടു കൂടിയാണ് ആശ ശരത്ത് ആ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.എവിടെ പ്രമോഷൻ വീഡിയോ എന്ന തലക്കെട്ട് ഉണ്ടായിരുന്നെങ്കിലും കൂടുതൽ ആളുകളും അത് പതിയെയാണ് ശ്രദ്ധിച്ചത്. വീഡിയോ ആളുകളെ വല്ലാതെ തെറ്റിദ്ധരിപ്പിച്ചു എന്നും ശ്രീജിത്ത് പറയുന്നു.