തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുനെതിരെ പൊലീസില്‍ പരാതി. അല്ലു അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. താരം അടുത്തിടെ അഭിനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്.
കോത്ത ഉപേന്ദര്‍ റെഡ്ഡി എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് പരസ്യത്തിനും താരത്തിനുമെതിരെ പൊലീസിനെ സമീപിച്ചത്. അല്ലു അഭിനയിച്ച പരസ്യത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്ന് കോത്ത ഉപേന്ദര്‍ റെഡ്ഡി പറഞ്ഞു. ഇത് ആളുകളെ വഴിതെറ്റിക്കും. ജനങ്ങളെ കബളിപ്പിച്ചതിന് അല്ലുവിനും വിദ്യാഭ്യാസ സ്ഥാപനത്തിനുമെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തേ അല്ലു അഭിനയിച്ച രണ്ട് പരസ്യങ്ങള്‍ വിവാദത്തിലായിരുന്നു. ഒരു ഫുഡ് ഡെലിവറി ആപ്പിനുവേണ്ടി ചെയ്ത പരസ്യവും ഒരു ബൈക്ക് ആപ്പ് പരസ്യവുമാണ് വിവാദത്തിലായത്. അന്ന് ഇതുമായി ബന്ധപ്പെട്ട് അല്ലുവിന് താക്കീത് ലഭിച്ചിരുന്നു.