അപകടത്തില്‍ സംസാരശേഷി നഷ്ടപ്പെട്ട തനിക്ക് സഹായകമായത് നാഗചൈതന്യയുടെ ചിത്രമെന്ന് പൊലീസ് ഉദ്യോഗസ്ഥന്. നാഗചൈതന്യയുടെ തഡാഖ എന്ന സിനിമ തന്നെ മസ്തിഷ്കാഘാതത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചു എന്നാണ് പൊലീസ് പറയുന്നത്.
തനിക്ക് തഡാഖ എന്ന സിനിമ ഒരുപാടിഷ്ടമാണെന്നും അത് തനിക്ക് ഏറെ പ്രചോദനമുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥന് പറയുന്നു.
തഡാഖയില് സുനില്‍ എന്ന കഥാപാത്രം പൊലീസ് ഓഫീസറാണ്. ചിത്രത്തിലെ വില്ലന്മാര് അയാളെ മര്‍ദിക്കുന്നു. അതിനുശേഷം അയാള്‍ ഭയരഹിതനാകുന്നു. സിനിമയിലെ ആ ഭാഗം തനിക്ക് വളരെ ഇഷ്ടമാണ്. ഒരു വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ പെട്ട് തലച്ചോറില്‍ രക്തം കട്ടപിടിച്ച് തനിക്ക് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ആ സിനിമ തനിക്ക് പ്രചോദനമായി. തനിക്ക് ഇപ്പോള്‍ കുറച്ച് സംസാരിക്കാന്‍ കഴിയും. നിങ്ങള്‍ കാരണം മാത്രമാണ് ഇന്ന് തന്റെ ആരോഗ്യം മെച്ചപ്പെട്ടതാണെന്നും പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, നാഗചൈതന്യ നായകനാകുന്ന കസ്റ്റഡി മെയ് 12ന് തീയറ്ററുകളിലെത്തും. വെങ്കട് പ്രഭുവാണ് സംവിധാനം. കീര്‍ത്തി ഷെട്ടി, അരവിന്ദ് സ്വാമി, പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരന്, വെണ്ണല കിഷോര്‍, പ്രേമി വിശ്വനാഥ് എന്നിവരും ചിത്രത്തിലുണ്ട്. തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.