ഏവരെയും സങ്കടത്തിലാഴ്ത്തിയാണ് മകന്റെ കിഡ്നി മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കായി നടി സേതുലക്ഷ്മി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. എന്നാല്‍ ഒടുവില്‍ ആ അമ്മയ്ക്ക് ആശ്വാസവാക്കുകളുമായി താരങ്ങളും അമ്മ സംഘടനയും എത്തി. അക്കൂട്ടത്തിൽ പൊന്നമ്മ ബാബു സേതുലക്ഷ്മി അമ്മയോട് പറഞ്ഞ വാക്കുകളാണ് ഏറെ ഹൃദ്യം. തന്റെ വൃക്ക വരെ നല്കാന് തയ്യാറാണെന്നാണ് പൊന്നമ്മ ബാബു അറിയിച്ചിരിക്കുന്നത്.
“ചേച്ചി പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നില്ക്കാന് എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടപ്പിറപ്പുകളല്ലേ ചേച്ചീ. കിഷോറിന് ഞാനെന്റെ കിഡ്നി നല്‍കും. എന്റെ വൃക്ക അവന് സ്വീകരിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെനിക്കറിയില്ല. എനിക്കും വയസായില്ലേ.. ഡോക്ടര്‍മാരോട് ചോദിക്കണം, വിവരം പറയണം. ഞാന്‍ വരും.” എന്നാണ് പൊന്നമ്മ ബാബു പറഞ്ഞിരുന്നത്.
“അതേസമയം ഇതിനെ വലിയൊരു ഔദാര്യമെന്നോ സന്മനസോ എ്ന് പറഞ്ഞ് വലുതാക്കരുതേ, വാര്‍ത്തയാക്കാന്‍ മാത്രം എന്തോ മഹാകാര്യം ചെയ്യുന്നുവെന്ന ഭാവവും എനിക്കില്ല. സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തില്‍ അഭിനയിക്കുന്ന കാലം തൊട്ടേ എനിക്ക് ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് കരഞ്ഞ ആ നിമിഷമുണ്ടല്ലോ.. അതെനിക്ക് സഹിക്കാനായില്ല. എന്നെ പോലെ ഒരുപാട് പേർ സമ്മതം അറിയിച്ച് വിളിച്ചതായി സേതുലക്ഷ്മിയമ്മ പറഞ്ഞിരുന്നു. എനിക്ക് ഉറപ്പുണ്ട്. കൂടുതൽ കരുത്തനായി കിഷോർ മടങ്ങി വരും.” ഇതായിരുന്നു പൊന്നമ്മ ബാബു ഒരു മാധ്യമത്തോടെ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.