ഒടുവിൽ മണിരത്നത്തിന്റെ സ്വപ്ന ചിത്രം ആരംഭിച്ചു.കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ‘പൊന്നിയിന്‍ സെല്വന്’ എന്ന കൃതിയെ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്വന് ഒരുക്കുന്നത്.അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ തായ്ലാൻഡിൽ ആരംഭിച്ചു. ചിത്രത്തിന് ഗംഭീര കാസ്റ്റിംഗ് തന്നെയാണ് ഉള്ളത്.
വിക്രം, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, കാർത്തി, വിക്രം പ്രഭു എന്നിവർ ചിത്രീകരണത്തിനായി തായ്ലന്റിൽ എത്തിച്ചേർത്തുവെന്ന് റിപ്പോർട്ടുകളുണ്ട്. തൃഷ, ജയറാം, അശ്വൻ കാകുമാനു, ശരത് കുമാർ, പ്രഭു, കിഷോർ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക.മലയാളി സുന്ദരി ഐശ്വര്യ ലക്ഷമിയും ചിത്രത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. നിർമാണം ലൈക പ്രൊഡക്ഷൻസ്.തമിഴ് സിനിമയിലെ ബാഹുബലി എന്നോണമാണ് ചിത്രം ഒരുങ്ങുന്നത്.ഇത്രയും വലിയൊരു സ്റ്റാർ കാസ്റ്റിംഗ് ഇത്രയും ബ്രഹ്മാണ്ഡമായ ഒരു കഥ ഒരുക്കുമ്പോൾ അതിന്റെ വെല്ലുവിളികളും ഏറെയാണ്.ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ നോവൽ.
കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കിയാണ് ചിത്രം അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ കൃതി.പൊന്നിയിൻ സെൽവനെ ആസ്പദമാക്കി എം.ജി.ആർ ഒരു സിനിമ നിർമിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് പക്ഷെ ആ സിനിമ ഉപേക്ഷിച്ചു. . 2012-ൽ ഈ സിനിമയുടെ ജോലി മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പദ്ധതി നീണ്ടുപോയി.
From the shoot of #PonniyinSelvan in Thailand. #ManiRatnam pic.twitter.com/wK0VpBDeSp
— Haricharan Pudipeddi (@pudiharicharan) December 14, 2019
Here is a photo of #ManiRatnam from Thailand, where the director is shooting #PonniyinSelvan pic.twitter.com/QnLNwrfvh9
— Chennai Times (@ChennaiTimesTOI) December 13, 2019