പാ രഞ്ജിത് ഒരുക്കിയ സാര്‍പാട്ട പരമ്പരൈ എന്ന സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആര്യ കേന്ദ്രകഥാപാത്രമാക്കി എത്തിയ ചിത്രം പറയുന്നത് ബോക്സിങ്ങിന്റെ കഥയാണ്. ചിത്രത്തില്‍ നടന് ജോണ്‍ കോകെക്കനും പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്. കുടുംബവിളക്ക് സീരിയലിലെ സുമിത്രയെ അവതരിപ്പിക്കുന്ന നടി മീര വാസുദേവിന്റെ മുന്‍ഭര്‍ത്താവാണ് ജോണ്‍. മീരയുമായി വേര്‍പിരിഞ്ഞതിനു ശേഷമാണ് ജോണ്‍ നടി പൂജ രാമചന്ദ്രനെ വിവാഹം കഴിക്കുന്നത്. 2019 ലായിരുന്നു വിവാഹം. ഇപ്പോഴിതാ ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലൂടെ തങ്ങളുടെ പ്രണയകഥ പറയുകയാണ് പൂജയും ജോണും.
ഒരു സിനിമാ സെറ്റില്‍ വെച്ചാണ് തങ്ങള്‍ കണ്ടുമുട്ടുന്നതെന്ന് പൂജ പറയുന്നു. പരസ്പരം അന്ന് സംസാരിച്ചിരുന്നു. സഹതാരങ്ങള്‍ തമ്മില്‍ എങ്ങനെ സംസാരിക്കുമോ അങ്ങനെയേ ഞങ്ങളും അന്നേരം സംസാരിച്ചിട്ടുള്ളു. പിന്നെ ജിമ്മില്‍ വെച്ചാണ് കാണുന്നത്. രണ്ടാളും രണ്ട് സമയത്താണ് വന്ന് പോവുന്നത്. അതുകൊണ്ട് കാണുന്നതും കുറവാണ്. കിക് ബോക്സിങും ഞങ്ങളൊരുമിച്ച് പഠിച്ചു. അന്നേരമാണ് സംസാരിച്ച് തുടങ്ങുന്നത്. മെല്ലേ അത് അടുപ്പമായി. കാരണം ഞങ്ങള്‍ക്കിടയില്‍ ഒരുപാട് കാര്യങ്ങള്‍ സാമ്യമുള്ളതാണ്. ഭക്ഷണം, യാത്ര, ഭാഷ എല്ലാം ഒരുപോലെ. രണ്ടാളുടെയും ജന്മദിനം തമ്മില്‍ അഞ്ച് ദിവസത്തെ വ്യത്യാസമേയുള്ളു. ഞാന്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇദ്ദേഹവും. വളരെ ചുരുക്കം കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഞങ്ങള്‍ ഇരട്ടകളെ പോലെയാണ്. രണ്ടാളും ഒരുപോലെ ഇരിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പ്രണയിക്കുമ്പോള്‍ വിശ്വാസവും കമ്മ്യൂണിക്കേഷനും പരസ്പരം ഉണ്ടാവണമെന്ന് ജോണും പൂജയും പറയുന്നു.
ജിം ബോഡി ഉള്ളവരെ എനിക്ക് ഇഷ്ടമില്ലായിരുന്നു. ജിമ്മില്‍ പോകുമ്പോള്‍ ഇതുപോലെയുള്ള ശരീരം കണ്ടാല്‍ ഞാന്‍ അങ്ങോട്ട് നോക്കില്ല. ഇദ്ദേഹത്തെ പോലെ ശരീരം ഉള്ളവര്‍ മറ്റുള്ളവരെക്കാളും കൂടുതല്‍ സ്നേഹിക്കുന്നത് സ്വന്തം ശരീരത്തെ ആയിരിക്കും. എനിക്കൊരിക്കലും അത് ഇഷ്ടമായിരുന്നില്ല. പക്ഷേ ഇദ്ദേഹത്തോട് സംസാരിച്ച് തുടങ്ങിയതിന് ശേഷമാണ് അത്രയും മൃദുല ഹൃദയമുള്ള ആളാണെന്ന് മനസിലാവുന്നത്. ജോണ്‍ തന്നെയാണ് ആദ്യം സ്നേഹം പറയുന്നത്. എനിക്ക് നിന്റെ കൂടെ ആയിരിക്കാനാണ് ഇഷ്ടം. എന്ത് കൊണ്ടാണ് നീ എനിക്കൊപ്പം ഇല്ലാത്തത് എന്നൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ എനിക്ക് ആരുടെയും കൂടെ ഇരിക്കാന്‍ താല്പര്യമില്ല. ഞാന്‍ ഡിവോഴ്സ് കഴിഞ്ഞ് നില്‍ക്കുകയാണ്. നമുക്ക് സുഹൃത്തുക്കളായിരിക്കാം എന്ന് ഞാനും തിരിച്ചും പറഞ്ഞു. പിന്നീട് അദ്ദേഹമെനിക്ക് ബോധ്യപ്പെടുത്തി തന്നതോടെ എന്ത് കൊണ്ട് ജീവിതത്തിന് രണ്ടാമതൊരു ചാന്‍സ് കൊടുത്തൂടാ എന്ന് ചിന്തിച്ചന്നെും പൂജ പറഞ്ഞു.
ഞങ്ങള്‍ എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ആനിവേഴ്സറി ആണെങ്കിലും പിറന്നാള്‍ ആണെങ്കിലും ശരി വര്‍ക്കൗട്ട് ചെയ്യുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല. എവിടെയെങ്കിലും യാത്ര ചെയ്യുകയാണെങ്കില്‍ പോലും സുഹൃത്തുക്കളെ വിളിച്ച് ജിമ്മിലേക്ക് വാ അവിടെ വെച്ച് കാണാം എന്ന് ജോണ്‍ പറയും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അങ്ങനെ തന്നെയാണ്. എല്ലാവരും അത് ആസ്വദിക്കുന്നുണ്ടെന്നും പൂജ പറയുന്നു.