മോഹൻലാൽ ചിത്രം ചന്ദ്രലേഖയിലെ ‘അപ്പുക്കുട്ടാ തൊപ്പിക്കാരാ’ എന്ന ഗാനം കേൾക്കുമ്പോൾ എല്ലാം മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പൊക്കമുള്ള വണ്ണം കുറഞ്ഞൊരു നായികയുണ്ട്. പൂജ ബത്ര. വർഷങ്ങൾക്കിപ്പുറം തന്റെ നാല്പത്തിരണ്ടാം വയസിലും ആ സൗന്ദര്യം ഒട്ടും കളയാതെ നിലനിർത്തിയിരിക്കുന്ന പൂജ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് തന്റെ രണ്ടാം വിവാഹത്തിലൂടെയാണ്. ലാലേട്ടന്റെ വില്ലനായി കീർത്തിചക്രയിൽ അഭിനയിച്ച നവാബ് ഷായാണ് വരൻ. ആര്യ സമാജ് വിധിപ്രകാരം ഡൽഹിയിൽ വെച്ചായിരുന്നു വിവാഹം.