വിമാന യാത്രക്കിടെ ജീവനക്കാരന് മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി പൂജ ഹെഗ്ഡെ. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് മോശം അനുഭവം ഉണ്ടായതെന്ന് പൂജ ഹെഗ്ഡെ പറയുന്നു. ജീവനക്കാരന്റെ പേരും നടി വെളിപ്പെടുത്തുന്നുണ്ട്.
വിപുല്‍ നകാഷെ എന്ന ജീവനക്കാരനാണ് മോശമായി പെരുമാറിയതെന്ന് പൂജ പറയുന്നു. ഇതില്‍ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ അയാള്‍ തങ്ങളോട് തികച്ചും ധാര്‍ഷ്ട്യവും അജ്ഞതയും ഭീഷണിപ്പെടുത്തിയതുമായ രീതിയിലാണ് ഇടപെട്ടത്. സാധാരണയായി താന്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല. ഇത് തികച്ചും ഭയപ്പെടുത്തുന്നതായിരുന്നുവെന്നും നടി പറഞ്ഞു.
നടിയുടെ ട്വീറ്റ് വളരെ വേഗത്തില്‍ വൈറലായി. സംഭവം മാധ്യമങ്ങളും ഏറ്റെടുത്തതോടെ പ്രതികരണവുമായി വിമാനക്കമ്പനി രംഗത്തെത്തി. താരത്തിനുണ്ടായ അനുഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ ബന്ധപ്പെടുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. പി.എന്‍.ആറും ഫോണ്‍ നമ്പറും സഹിതം സന്ദേശം അയക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.