എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന സിനിമ കാളിദാസിന്റെ മലയാള സിനിമ അരങ്ങേറ്റ ചിത്രം എന്ന ലേബലിലാണ് പ്രശസ്തമായത്.എന്നാൽ കാളിദാസിനൊപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ മികച്ചു നിന്ന മറ്റൊരു താരം കൂടിയുണ്ട് പൂമരത്തിൽ…നായിക നീത പിള്ള. സിനിമയിലേക്കുള്ള വരവിനെ കുറിച്ച് നീത മനസ്സ് തുറക്കുന്നു.
സിനിമ ചെറുപ്പത്തിലേ ഇഷ്ടമായിരുന്നു. സ്കൂൾ കാലം മുതലേ ധാരാളം സിനിമ കാണാനുള്ള അവസരവും ഉണ്ടായിരുന്നു. നല്ല നായികാ കഥാപാത്രങ്ങളെ കാണുമ്പോൾ മറ്റു പലരെയും പോലെ എന്റെ ഉള്ളിലും ആ മോഹം ഉണർന്നു. ഒരിക്കൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നെങ്കിൽ. ഞാനിക്കാര്യം അമ്മയോടും അമ്മയുടെ ചേച്ചി കുക്കുമ്മയോടും പറഞ്ഞു എന്നു മാത്രം. എങ്കിലും മനസ്സിന്റെ കോണിൽ അതങ്ങനെ കിടന്നു. പഠനത്തിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോൾ പിന്നെ, നന്നായി പഠിച്ച് ജോലി നേടണമെന്ന് മാത്രമായി ലക്ഷ്യം. വീട്ടിൽ എല്ലാവർക്കും സിനിമ ഇഷ്ടമാണ്. അതല്ലാതെ അഭിനയ പാരമ്പര്യമൊന്നും ഇല്ല.
അപ്പോഴാണ് പൂമരത്തിന്റെ ഒഡീഷന് വിളിച്ചത് കണ്ടത്. ഞാൻ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. ‘ഇനി എന്നേം സിനിമയിലെടുത്താലോ. ഒന്ന് പോയി നോക്കട്ടെ’ അമ്മയോടും കുക്കുമ്മയോടും ചോദിച്ചു. എന്റെ ഇഷ്ടങ്ങളെ എന്നും സപ്പോർട് ചെയ്യുന്നവരാണ് രണ്ടു പേരും. അനുജത്തി മനീഷ ബിടെക്കിനു പഠിക്കുകയാണ്. അവളോട് അഭിപ്രായം ചോദിച്ചു. എന്നെക്കാൾ ആവേശമായിരുന്നു അവൾക്ക്. അതോടെ ഞാൻ തീരുമാനിച്ചു. വെറുതെ എന്തിനാണ് ഒരാഗ്രഹം മനസ്സിൽ തന്നെ സൂക്ഷിക്കുന്നത്. ഒന്നു പോയി നോക്കാം. ഒഡീഷനിൽ സെലക്ട് ആയപ്പോൾ ആദ്യശ്രമത്തിൽതന്നെ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷമായിരുന്നു മനസ്സിൽ.
എറണാകുളത്ത് ഒഡീഷന് ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. രണ്ടു കോളജ് ടീമുകളിലെ യൂണിയൻ മെംബേഴ്സിനെ തിരഞ്ഞെടുക്കാനുള്ള ഒഡീഷൻ ആയിരുന്നു അത്. ദേശീയ അവാർഡ് ജേതാവായ കണ്ണനൊപ്പം അഭിനയിക്കാൻ ചാൻസ് കിട്ടിയാൽ സന്തോഷം എന്നായിരുന്നു ഞങ്ങളിൽ പലരുടേയും മനസ്സിൽ. രണ്ടു കോളജുകളിലേയും യൂണിയൻ മെംബേഴ്സും പെർഫോമേഴ്സുമായി തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം തന്നെ തികഞ്ഞ പ്രതിഭകൾ.
സെന്റ് തെരേസാസ് കോളജിലെ ചെയര്‍പേഴ്സണ്‍സ് ആ യിരുന്ന തൂലികയ്ക്കും ഡോണയ്ക്കുമൊപ്പം കുറേ ദിവസങ്ങള്‍ ചെലവഴിച്ചു. പോയന്റ് നില എഴുതിക്കൂട്ടി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും മത്സരങ്ങളിൽ വിജയിക്കുമ്പോഴും തോൽക്കുമ്പോഴുമുള്ള മാറ്റങ്ങളും ടെൻഷനുമൊക്കെ മനസ്സിലാക്കിയത് അവരിൽ നിന്നാണ്. സിനിമയിൽ ഇടയ്ക്ക് സെന്റ് ട്രീസാസ് മൂന്നാം സ്ഥാനത്തേക്ക് പോകും. അന്നേരം മനസ്സ് തളരാതെ കൂടെയുള്ളവരെ മോട്ടിേവറ്റ് െചയ്യണം. ചെയർപേഴ്സണായ ഐറിൻ കൂടി തളർന്നാൽ ടീമിന്റെ അവസ്ഥ കൂടുതല്‍ കഷ്ടമാകും. ഈ ഫീല്‍ ശരിക്കും ഉള്‍ക്കൊള്ളാന്‍ ഷൈന്‍ സര് ഞങ്ങളോട് ഒരു സംഭവം പറഞ്ഞു.
ഒരുപാടു േപര് ചോദിക്കുന്നുണ്ട്, ഇനി അഭിനയിക്കുമോ, അടുത്ത സിനിമ ഏതാണ് എന്നൊക്കെ. അതേക്കുറിച്ച് ആദ്യമായാണ് ഞാൻ പറയുന്നത്. എബ്രിഡ് െെഷന്‍ സാറിന്റെ അടുത്ത സിനിമയിലാണ് ഇനി അഭിനയിക്കുന്നത്. തികച്ചും വ്യത്യസ്തമായ ഒരു നായികാവേഷം. കുറച്ചു പ്രത്യേക തയാറെടുപ്പുകള്‍ ആ കഥാപാത്രത്തിനു വേണം. അതിനുള്ള ഒരുക്കത്തിലാണ് ഞാന്‍ ഇപ്പോള്‍. അതു കൊണ്ട് എം.ബി.എ മോഹം അൽപം കൂടി നീട്ടി വയ്ക്കുകയാണ്.