മലയാളി അല്ലെങ്കിലും നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് പൂനം ബജ്വ. താൻ പ്രണയത്തിലാണെന്ന വാർത്തയാണ് താരമിപ്പോൾ പങ്കുവയ്ക്കുന്നത്. മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. സുനീല്‍ റഡ്ഡി എന്നാണ് നടിയുടെ പ്രാണനായകന്റെ പേര്. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലാണ് തങ്ങൾ ഇരുവരും പ്രണയത്തിലാണെന്ന കാര്യം താരം ആരാധകരെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കുറുപ്പിനൊപ്പം ഇരുവരുടേയും സ്വകാര്യ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
താരത്തിന്റെ കുറിപ്പ്:
എന്റെ വേരുകള്‍ക്ക് പിടിച്ചുനിര്‍ത്തുന്ന നിലത്തിന്, എന്റെ ചിറകുകള്‍ക്ക്. സുന്ദരനായ ഈ ചെക്കന് പിറന്നാള്‍ ആശംസകള്‍. പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. എന്റെ വമ്ബന്‍ സ്വപ്നങ്ങളുടെ കോ ക്രിയേറ്ററിന്. എല്ലാ നിമിഷങ്ങളും മാന്ത്രികമാണ്. ഞാന്‍ നിനക്കുവേണ്ടിയുള്ളതാണ്. എല്ലാ സന്തോഷങ്ങളും ആഘോഷങ്ങളും മികച്ച ആരോഗ്യവും പ്രണയവും യാത്രയുമെല്ലാം ഈ നിമിഷം മുതല്‍ എല്ലാക്കാലവുമുണ്ടാകട്ടെ. വാക്കുകള്‍കൊണ്ട് പറയാന്‍ പറ്റാത്തത്ര ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
#PoonamBajwa : "Birthday greetings🖤🖤🖤@suneel1reddy!!!To My roots, my ground and my wings!Happy Happy Birthday to this handsome guy, beautiful soul, my partner in crime,life mate, romantic date,play mate ,soul mate,my co creator in all dreams gigantic,all moments magical!!" pic.twitter.com/cNcROT960A
— Poonam Bajwa (@PoonamBajwa555) October 28, 2020