രണ്ടാഴ്ചകൾക്ക് മുൻപാണ് നടിയും മോഡലുമായ പൂനം പാണ്ഡെ സുഹൃത്തായ സാം ബോംബെയുമായി വിവാഹിതയായത്. എന്നാൽ ഏവരെയും ഞെട്ടിച്ച് ഹണിമൂണിന് പിന്നാലെ ഭർത്താവിനെതിരെ പീഡന പരാതിയുമായി താരം രംഗത്തെത്തുകയും സാമിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സാം ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. ഇപ്പോൾ ഭർത്താവിൽ നിന്നുമുണ്ടായ പീഡനങ്ങൾ പുറത്ത് പറഞ്ഞിരിക്കുകയാണ് പൂനം.
പൂനവും സാമും ഒരു ഷൂട്ടിങ്ങിനായി ഗോവയിൽ ആയിരുന്നു. അവിടെ വെച്ച് ഇരുവർക്കുമിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാവുകയും സാം തന്നെ തല്ലുവാനും മുഖത്തടിക്കുവാനും തുടങ്ങിയെന്ന് പൂനം പറഞ്ഞു. കൂടാതെ തന്റെ മുടിയിൽ കുത്തിപ്പിടിച്ച് തല കട്ടിലിന്റെ സൈഡിൽ ഇടിപ്പിക്കുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി.
സാമിൽ നിന്നും രക്ഷപ്പെട്ട പൂനം ഹോട്ടൽ സ്റ്റാഫിന്റെ സഹായത്തോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സാമിനോടൊപ്പമുള്ള മൂന്ന് വർഷത്തെ ബന്ധം വളരെ ഉപദ്രവകരമായിരുന്നുവെന്നും വിവാഹത്തോടെ അതിന് ഒരു അന്ത്യമുണ്ടാകുമെന്നാണ് കരുതിയതെന്നും പൂനം പറഞ്ഞു. ഈ മൂന്ന് വർഷത്തിനിടയിൽ താൻ പലപ്പോഴും ആശുപത്രിയിൽ ആയിരുന്നുവെന്നും പൂനം വെളിപ്പെടുത്തി. ഒരു മൃഗത്തെ പോലെ തന്നെ ആക്രമിച്ച ആ മനുഷ്യന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതിലും നല്ലത് സിംഗിൾ ആയിരിക്കുന്നതാണ് നല്ലതെന്നും പൂനം വ്യക്തമാക്കി.