Categories: Malayalam

മക്കളെ ഇഷ്‌ടമുള്ളത് ധരിക്കാൻ അനുവദിക്കുന്ന കൂൾ മമ്മിയാണോ നിങ്ങൾ? പൂർണിമ ഇന്ദ്രജിത്തിന്റെ മറുപടി ഇങ്ങനെ

അഭിനയരംഗത്ത് മാത്രമല്ലാതെ നിരവധി രംഗങ്ങളിൽ തിളങ്ങിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. നീണ്ട ഒരു ഇടവേളയ്ക്കു ശേഷം താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ ഇടവേളയിൽ ഒരു നല്ല ഭാര്യ അമ്മ എന്ന പദവികൾക്കപ്പുറം നല്ല ഒരു ഡിസൈനറായി പൂർണിമ തിളങ്ങി. പൂർണ്ണിമയുടെ സ്വന്തം ലേബലായ ‘പ്രണാ’ സെലിബ്രിറ്റികളുടെ ഇടയിലും വെള്ളിത്തിരയിലും ഫാഷൻ ലോകത്തും പ്രിയപ്പെട്ട ബ്രാൻഡായി മാറിയിരിക്കുന്നു. പ്രേക്ഷകർക്കും സംവദിക്കാവുന്ന രീതിയിൽ പൂർണിമ ഒരുക്കിയ ഇടത്തിൽ ഉയർന്ന ഒരു ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്.

“മക്കളെ ഇഷ്‌ടമുള്ളത് ധരിക്കാൻ അനുവദിക്കുന്ന കൂൾ മമ്മിയാണോ നിങ്ങൾ” എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ പൂർണിമയുടെ മറുപടി വസ്ത്രധാരണത്തെക്കുറിച്ച് ആയിരുന്നില്ല.. “ഞാൻ അവരുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങൾ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം,” ഒരു സ്മൈലിയോട് കൂടി പൂർണിമ നൽകിയ മറുപടി ഇതായിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago