അഭിനയരംഗത്ത് മാത്രമല്ലാതെ നിരവധി രംഗങ്ങളിൽ തിളങ്ങിയ താരമാണ് പൂർണിമ ഇന്ദ്രജിത്ത്. നീണ്ട ഒരു ഇടവേളയ്ക്കു ശേഷം താരം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഈ ഇടവേളയിൽ ഒരു നല്ല ഭാര്യ അമ്മ എന്ന പദവികൾക്കപ്പുറം നല്ല ഒരു ഡിസൈനറായി പൂർണിമ തിളങ്ങി. പൂർണ്ണിമയുടെ സ്വന്തം ലേബലായ ‘പ്രണാ’ സെലിബ്രിറ്റികളുടെ ഇടയിലും വെള്ളിത്തിരയിലും ഫാഷൻ ലോകത്തും പ്രിയപ്പെട്ട ബ്രാൻഡായി മാറിയിരിക്കുന്നു. പ്രേക്ഷകർക്കും സംവദിക്കാവുന്ന രീതിയിൽ പൂർണിമ ഒരുക്കിയ ഇടത്തിൽ ഉയർന്ന ഒരു ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്.
“മക്കളെ ഇഷ്ടമുള്ളത് ധരിക്കാൻ അനുവദിക്കുന്ന കൂൾ മമ്മിയാണോ നിങ്ങൾ” എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ പൂർണിമയുടെ മറുപടി വസ്ത്രധാരണത്തെക്കുറിച്ച് ആയിരുന്നില്ല.. “ഞാൻ അവരുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങൾ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം,” ഒരു സ്മൈലിയോട് കൂടി പൂർണിമ നൽകിയ മറുപടി ഇതായിരുന്നു.